1955 ൽ പ്രസിദ്ധീകരിച്ച ചേപ്പാട്ട് അച്യുതവാര്യർ രചിച്ച അമരകോശം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നവരത്നങ്ങളിലൊരാളായ അമരസിംഹൻ ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ രചിച്ച ആദ്യത്തെ സംസ്കൃത ശബ്ദകോശമാണ് അമരകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. ചേപ്പാട്ട് അച്യുത വാര്യർ സാരാർത്ഥബോധിനി എന്ന ഭാഷാവ്യാഖ്യാനത്തോടെ എഴുതിയിട്ടുള്ള അമരകോശത്തിൻ്റെ മൂന്നു കാണ്ഡങ്ങളാണ് ഉള്ളടക്കം. അമരസിംഹൻ്റെ മൂലകൃതിക്ക് തമിഴ് കൂത്ത്, ബാലപ്രിയ, പാരമേശ്വരി തുടങ്ങിയ ഭാഷാവ്യാഖ്യാനങ്ങൾ പരിശോധിച്ച് എഴുതിയ സംക്ഷിപ്ത ഗ്രന്ഥമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: അമരകോശം
- രചന: Cheppad Achuthavarier
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 416
- അച്ചടി: Sri Ramavilasam Press, Kollam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി