1951 ൽ സി. അച്യുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച ഫലസാരസമുച്ചയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. ഇതിൻ്റെ കർത്താവിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഗണിതം, ഫലം എന്നീ രണ്ടു വിഭാഗങ്ങളോടു കൂടിയതാണ് ജ്യോതിശാസ്ത്രം. ഗണിതം അഭ്യാസം കൊണ്ട് കൈവരുത്താവുന്നതാണെങ്കിലും ഫലം ശക്തിയും അഭ്യാസവും നിപുണതയും ദൈവാധീനവും കൊണ്ട് മാത്രമേ സ്വായത്തമാക്കാനാകൂ. ആശ്രയ ഭാവാദി ഫലങ്ങളെ അറിയാനായി രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ജ്യോതിശാസ്ത്ര പുസ്തകങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നായി ഗണിക്കപ്പെടുന്നു. ഇതിൻ്റെ നിർമ്മിതിയിൽ ധാരാളം സംസ്കൃത ഗ്രന്ഥങ്ങൾ സഹായകമായിട്ടുണ്ട്. സ്വല്പ വൃത്തവും അർത്ഥബഹുളവും, ശാസ്ത്രപ്ലവവുമായ ഹോരയെയാണ് അധികവും അവലംബമാക്കിയിട്ടുള്ളത്. സാരാവലിയിലുള്ള നൂറിൽ പരം ശ്ലോകങ്ങളുടെ ആശയത്തെ അധികമൊന്നും വിടാതെ സംക്ഷേപിച്ച് ഗ്രന്ഥ കാരൻ പലയിടത്തും കൊടുത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: ഫലസാരസമുച്ചയം
- രചന: C. Achyutha Menon
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 336
- അച്ചടി: Rathnam Press, Madras
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി