റോമിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ദണ്ഡവിമോചന ശേഖരം എന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ അമേരിക്കയിലെ ബെനഡ്ക്ട് സഭക്കാർ Indulgenced Prayers and Aspirations എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൻ്റെ മലയാള പരിഭാഷയായ ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും
- രചന/പരിഭാഷ: ഫാദർ ഫ്രെഡെറിക്ക് സി.ഡി.
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 106
- അച്ചടി: St. Joseph’s Press, Mannanam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി