1993 ൽ പോൾ ഹെർമൻ ഗുണ്ടർട്ടിൻ്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജർമ്മനിയിൽ നിന്നും പോൾ ഡി പനക്കൽ പ്രസിദ്ധീകരിച്ച മലയാളം യൂറോപ്പിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജർമ്മനിയിലും സ്വിറ്റ്സർലൻ്റിലും പാരീസിലുമൊക്കെ ജീവിക്കുന്ന ഭാഷാസ്നേഹികളാായ മലയാളികളുടെ കവിതകളും, കഥകളും ലേഖനങ്ങളുമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മലയാളം യൂറോപ്പിൽ – അവതാരിക
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 1993
- അച്ചടി: D,C,Offset Printers, Kottayam
- താളുകളുടെ എണ്ണം: 2
- സ്കാൻ ലഭ്യമായ ഇടം: കണ്ണി