1965 ൽ പ്രസിദ്ധീകരിച്ച മുതുകുളം പാർവ്വതി അമ്മ രചിച്ച രണ്ടു ദേവതകൾ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മനുഷ്യരാശിയുടേ പുരോഗതിയുടെ പാതയിൽ വെളിച്ചം വീശിയ രണ്ട് ദിവ്യജ്യോതിസ്സുകളായ സരോജനി നായിഡുവിൻ്റെയും, മാഡം ക്യൂറിയുടെയും ജീവിതകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട പുസ്തകമാണ് ഇത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: രണ്ടു ദേവതകൾ
- പ്രസിദ്ധീകരണ വർഷം: 1965
- രചന: മുതുകുളം പാർവ്വതി അമ്മ
- അച്ചടി: V. V. Press, Quilon
- താളുകളുടെ എണ്ണം: 128
- സ്കാൻ ലഭ്യമായ ഇടം: കണ്ണി