ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ രചിച്ച, ജി. സി. വാഴൂർ പരിഭാഷപ്പെടുത്തിയ ഭൂമിയിൽ സമാധാനം എന്ന 1963ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇരിങ്ങാലക്കുട ബെറ്റർ ലൈഫ് മൂവ്മെൻ്റ് ചാക്രിക ലേഖനങ്ങൾ പരിഭാഷപ്പെടുത്തി സഭയുടെ പ്രബോധനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ കൃതി മാനുഷിക അവകാശങ്ങൾ, ലോകസമാധാനം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമാധാനം എവിടെ ആരംഭിക്കണമെന്നും, എവിടെ ചെന്നെത്തണമെന്നും, ആയുധപ്പന്തയത്തിന് എങ്ങിനെ വിരാമമിടണമെന്നും ഇതിൽ വിവരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭൂമിയിൽ സമാധാനം
- പ്രസിദ്ധീകരണ വർഷം: 1963
- രചന: ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ – ജി. സി. വാഴൂർ
- അച്ചടി: Popular Press, Irinjalakkuda
- താളുകളുടെ എണ്ണം: 78
- സ്കാൻ ലഭ്യമായ ഇടം: കണ്ണി