1969ൽ പ്രസിദ്ധീകരിച്ച വിക്ടർ രചിച്ച മേരി ചരിതം അഥവാ മേയ് മാസ വണക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പരിശുദ്ധകന്യാമറിയത്തിൻ്റെ നേർക്കുള്ള ഭക്തിയെ ആദരിച്ചുകൊണ്ട് ദൈവമാതാവിൻ്റെ സ്തുതിക്കായ് ക്രിസ്തീയവിശ്വാസികൾ ചെയ്യുന്ന പല പുണ്യകർമ്മങ്ങളിൽ ഒന്നാണ് മേയ് മാസ വണക്കം. ഈ ഭക്തികൃത്യം സുഗമമായി അനുഷ്ടിക്കുവാനും, മരിയഭക്തിയെ ഉദ്ദീപിപ്പിക്കുവാനുമുള്ള ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. അനുബന്ധമായി അമലോൽഭവമാതാവിൻ്റെ ഒപ്പീസും ചേർത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മേരി ചരിതം
- പ്രസിദ്ധീകരണ വർഷം: 1969
- രചന: വിക്ടർ
- അച്ചടി: San Jos Printers, Pavaratty
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി