കേരളസംസ്ഥാനത്തിൻ്റെ ആഭ്യന്തര മന്ത്രിയും, വിമോചന സമരനേതാവും ആയിരുന്ന പി. റ്റി. ചാക്കോയുടെ നിര്യാണത്തെ തുടർന്ന് കേരളദ്ധ്വനി ആനുകാലികം 1964 ൽ പ്രസിദ്ധീകരിച്ച കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരക പ്പതിപ്പ് എന്ന അനുസ്മരണ പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പി റ്റി ചാക്കോയുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അനുസ്മരണങ്ങൾ, സചിത്ര ലേഖനങ്ങൾ എന്നിവയാണ് സ്മാരക പതിപ്പിലെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരളദ്ധ്വനി – പി റ്റി ചാക്കോ സ്മാരകപ്പതിപ്പ്
- പ്രസിദ്ധീകരണ വർഷം: 1964
- അച്ചടി: Viswadeepam Press, Kottayam
- താളുകളുടെ എണ്ണം: 32
- സ്കാൻ ലഭ്യമായ ഇടം: കണ്ണി