1983 ൽ പ്രസിദ്ധീകരിച്ച, ഡൊമിനിക് കോയിക്കര രചിച്ച ഡൊമിനിക് കോയിക്കര -കനകജൂബിലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാഹിത്യകാരനും, സാധുജനസേവകനും, സന്യാസ ശ്രേഷ്ഠനുമായ ഗ്രന്ഥകർത്താവിൻ്റെ സന്യാസജീവിതത്തിൻ്റെ കനക ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ഈ കൃതിയിൽ അദ്ദേഹവുമായി നടന്ന അഭിമുഖസംഭാഷണം, കനകജൂബിലി ആഘോഷത്തിൻ്റെ സമൂഹബലിയുടെയും, അനുമോദന യോഗത്തിൻ്റെയും ലഘുവിവരങ്ങൾ, കഴിഞ്ഞ 50 കൊല്ലങ്ങളിലെ പ്രവർത്തനങ്ങളിലേക്ക് ഒരു എത്തിനോട്ടം, അനുമോദനകത്തുകൾ, അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ എന്നിവയാണ് ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഡൊമിനിക് കോയിക്കര – കനക ജൂബിലി
- രചന: ഡൊമിനിക് കോയിക്കര
- പ്രസിദ്ധീകരണ വർഷം: 1983
- താളുകളുടെ എണ്ണം: 78
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി