1982 ൽ എൻ. ബി. എസ്. ഒൻപതാം പതിപ്പായി പ്രസിദ്ധീകരിച്ച ഏ. ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരി എന്ന കൃതിയുടെ
സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണിത്. സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഇതിലടങ്ങിയിരിക്കുന്നു.
ഡിജിറ്റൈസേഷനായി നിരവധി ഗ്രന്ഥങ്ങൾ നൽകി സഹായിച്ച ജയശ്രീ ടീച്ചർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: വൃത്തമഞ്ജരി
- സമാഹരണം: എ. ആർ. രാജരാജവർമ്മ
- പ്രസിദ്ധീകരണ വർഷം: 1982
- താളുകളുടെ എണ്ണം: 100
- അച്ചടി: India Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി