1944 ൽ മാക്സിം ഗോർക്കി രചിച്ച ലെനിൻ്റെ കൂടെ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂറ്റെ പങ്കു വെക്കുന്നത്. ഏ. മാധവൻ ആണ് ഈ കൃതിയുടെ മലയാള പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്.
മഹാനായ ലെനിൻ്റെ കൂടെ മാക്സിം ഗോർക്കി നടത്തിയ ലോക രാഷ്ട്രങ്ങളിലേക്കുള്ള യാത്രകൾ, അവിടങ്ങളിൽ ലെനിൻ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, സംഭവങ്ങൾ, മറ്റ് അനുഭവങ്ങൾ തുടങ്ങിയവയുടെ വിവരണങ്ങളാണ് കൃതിയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ലെനിൻ്റെ കൂടെ
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 90
- അച്ചടി: Vidya Vinodini Press, Thrissivaperoor
- സ്കാൻ ലഭ്യമായ ഇടം: കണ്ണി