1958 ൽ പ്രസിദ്ധീകരിച്ച കൈക്കുളങ്ങര രാമവാരിയർ രചിച്ച ബാലബോധിനി എന്ന ഭാഷാ വ്യഖ്യാനത്തോടും അകാരദിപദാനുക്രമണികയോടും കൂടിയ അമരകോശം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്ന ബുദ്ധസന്യാസിയായ അമരസിഹൻ ആണ് അമരകോശത്തിൻ്റെ കർത്താവ്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃത പദ്യകോശത്തിൽ (നിഘണ്ടു) പതിനായിരത്തോളം വാക്കുകളുണ്ട്. വിഷയസ്വഭാവമനുസരിച്ച് പര്യായപദങ്ങളെ സമാഹരിച്ചിട്ടുള്ള ഒരു കോശഗ്രന്ഥമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അമരകോശം
- രചന: കൈക്കുളങ്ങര രാമവാരിയർ
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 504
- അച്ചടി: Mangalodayam Press, Trissivaperur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി