2017 ൽ ആൻ്റണി പാട്ടപ്പറമ്പിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച പള്ളിക്കൊപ്പം പള്ളിക്കൂടം ഇടയലേഖനവും സാർവത്രിക വിദ്യാഭ്യാസ വ്യാപനവും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലവും പോർത്തുഗീസുകാരും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മേധാവിയും ചരിത്രപണ്ഡിതനുമായിരുന്ന ജോൺ ഓച്ചന്തുരുത്തിൻ്റെ സ്മരണക്കായി സ്ഥാപിതമായ ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ) 2016 നവബർ 24 നു സംഘടിപ്പിച്ച മൂന്നാമത് ചരിത്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലവും പോർത്തുഗീസുകാരും
- രചന: സ്കറിയാ സക്കറിയ
- പ്രസാധകർ: Ayin Publications, Alway
- അച്ചടി: Sterling Print House
- താളുകളുടെ എണ്ണം: 21
- സ്കാൻ ലഭ്യമായ ഇടം: കണ്ണി