1974-ൽ പ്രസിദ്ധീകരിച്ച, വിൽഹെം ലീബ്ക്നെക്ട് രചിച്ച എട്ടുകാലിയും ഈച്ചയും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള പരിഭാഷ ചെയ്തിരിക്കുന്നത് പ്രോഗ്രസ്സ് പബ്ളിഷേഴ്സ് ആണ്.

ജർമൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ശില്പിയായ വിൽഹെം ലീബ്‌നെക്ട്, മാർക്സിസ്റ്റ് ആശയങ്ങൾ സാധാരണ തൊഴിലാളികളിലേക്ക് ലളിതമായി എത്തിക്കുകയും അവരെ പോരാട്ടവീര്യമുള്ള ഒരു വിഭാഗമായി സംഘടിപ്പിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു . തൊഴിലാളികൾക്കിടയിൽ വിപ്ലവബോധം വളർത്താൻ ലീബ്‌നെക്ട് രചിച്ച പ്രശസ്തമായ ലഘുലേഖയാണിത്. ഇതിൽ എട്ടുകാലിയെ ചൂഷകരായ മുതലാളിമാരായും, ഈച്ചയെ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളായും അദ്ദേഹം ചിത്രീകരിച്ചു. മുതലാളിത്തത്തിൻ്റെ കെണിയിൽ നിന്ന് രക്ഷപെടാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി പോരാടണമെന്നും മർദനത്തിൻ്റെ ചങ്ങലകൾ തകർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതി യൂറോപ്പിലെ തൊഴിലാളി വർഗത്തെ രാഷ്ട്രീയമായി ബോധവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : എട്ടുകാലിയും ഈച്ചയും
- രചയിതാവ്: വിൽഹെം ലീബ്ക്നെക്ട്
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 19
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
