സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കുടുംബദീപം മാസികയുടെ 1934 ൽ പ്രസിദ്ധീകരിച്ച 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

പതിനൊന്നാം പീയൂസ് മാർപാപ്പായുടെ ഗുരുപ്പട്ട സുവർണ്ണജൂബിലിയും കർമ്മലീത്ത സഭയുടെ വജ്രജൂബിലിയും ആഘോഷിച്ച വേളയിൽ തുടങ്ങിയ പ്രസിദ്ധീകരണമായ കുടുംബദീപം ഒരു കത്തോലിക്ക കുടുംബ മാസികയായി 1930-ൽ ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളെ ലക്ഷ്യമാക്കി, വിശ്വാസജീവിതം, കുടുംബമൂല്യങ്ങൾ, സാമൂഹ്യബോധം എന്നിവ വളർത്തുക എന്നതായിരുന്നു ഇതിൻ്റെ മുഖ്യ ഉദ്ദേശ്യം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കുടുംബദീപം മാസിക
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 42
- അച്ചടി: Little Flower Press, Thevara
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
