1977ൽ സീറോ മലബാർ സഭയിൽ ജഗ്ദൽപൂർ രൂപതാദ്ധ്യക്ഷനായി പൗളീനോസ് ജീരകത്ത് സി. എം. ഐ. യെയും, രാജ്കോട്ട് രൂപതാദ്ധ്യക്ഷനായി ജോനാസ് തളിയത്ത് സി.എം.എ.യെയും മെത്രാന്മാരായി വാഴിച്ച ചടങ്ങിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച മെത്രാഭിഷേകക്രമം എന്ന രേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഭിഷേക സമയത്ത് മുഖ്യ കാർമ്മികനും സഹകാർമ്മികരും, മെത്രാപ്പൊലീത്തമാരും, മെത്രാന്മാരും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, നിയുക്ത മെത്രാന്മാർ അണിയേണ്ട തിരുവസ്ത്രങ്ങൾ, അഭിഷേകസമയത്ത് വേണ്ട സാമഗ്രികൾ, കാർമ്മികരും, സമൂഹവും ചൊല്ലേണ്ട പ്രാർത്ഥനകൾ എന്നിവയെ കുറിച്ച് വിശദമായി ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
സി. എം. ഐ. സെമിനാരിയായ ബാംഗ്ളൂർ ധർമ്മാരാം കോളേജിൻ്റെയും, സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജിൻ്റെയും, സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൻ്റെയും സ്ഥാപനത്തിൽ ഈ രേഖയിൽ പരാമർശിക്കുന്ന ജോനാസ് തളിയത്ത് CMI മുഖ്യ പങ്കു വഹിച്ചു.
ധർമ്മാരാം കോളേജ് പ്രൊഫസറായും, സെൻ്റ് ജോസഫ് പ്രോവിൻസിൻ്റെ പ്രോവിൻഷ്യലായും മാർ പൗളീനോസ് ജീരകത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മെത്രാഭിഷേകക്രമം
- പ്രസിദ്ധീകരണ വർഷം: 1977
- അച്ചടി: Prathibha Training Centre, Thevara
- താളുകളുടെ എണ്ണം: 60
- സ്കാൻ ലഭ്യമായ ഇടം: കണ്ണി