1915-ൽ പ്രസിദ്ധീകരിച്ച, പൗരസ്ത്യദീപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1915 – പൗരസ്ത്യദീപം
1879-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച, സർ എഡ്വിൻ ആർനോൾഡിൻ്റെ The Light of Asia എന്ന കൃതിക്ക് നാലപ്പാട്ട് നാരായണ മേനോൻ തയ്യാറാക്കിയ പരിഭാഷയാണ് ‘പൗരസ്ത്യദീപം’. വള്ളത്തോൾ നാരായണമേനോന് ആണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. പലപ്പോഴും ബ്രാഹ്മണ പണ്ഡിതന്മാരും ക്രിസ്ത്യൻ പാതിരിമാരും വ്യാഖ്യാനിച്ച് വികലമാക്കിയ തഥാഗതൻ്റെ ധർമ്മോപദേശങ്ങളെ ശരിയായ രീതിയിൽ പാശ്ചാത്യലോകത്തിനു കാണിച്ചു കൊടുക്കാനാണ് എഡ്വിൻ ആർനോൾഡ് ശ്രമിക്കുന്നതെന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നു. മികച്ച മലയാള പരിഭാഷയിലൂടെ ബുദ്ധൻ്റെ സ്വന്തം നാട്ടിലെ സാധാരണ ജനസമൂഹത്തിന് ബൗദ്ധാശയങ്ങളെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് നാലപ്പാട്ട് നാരായണമേനോൻ മുതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു
എട്ടു സർഗങ്ങളാണ് പൗരസ്ത്യദീപത്തിലുള്ളത്. ആഖ്യാന കവിതാരൂപത്തിലാണ് ഈ കൃതി എഴുതപ്പെട്ടിട്ടുള്ളത്. ആദ്യത്തെ ആറധ്യായങ്ങളിൽ ബുദ്ധൻ്റെ ആദ്യകാല ജീവിതചിത്രവും തുടർന്നുള്ള അധ്യായങ്ങളിൽ ശരിയായ ജീവിതക്രമം തേടിയുള്ള അദ്ദേഹത്തിൻ്റെ യാത്രയും ഉപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: പൗരസ്ത്യദീപം
- പ്രസിദ്ധീകരണ വർഷം: 1915
- അച്ചടി: അക്ഷരരത്നപ്രകാശിക പ്രസ്സ്, കുന്നംകുളം
- താളുകളുടെ എണ്ണം: 274
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
