1937-ൽ പ്രസിദ്ധീകരിച്ച, മഹാദേവദേശായ് എഴുതിയ വേണാടിൻ്റെ വീരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നത് സി. നാരായണപിള്ള,കെ. പി. ശങ്കരമേനോൻ എന്നിവരാണ് .

“വേണാടിൻ്റെ വീരചരിതം” എന്ന പുസ്തകം 1937-ൽ മഹാദേവ് ദേശായി രചിച്ച വേണാട് രാഷ്ട്രീയ ചരിത്രത്തെ കേന്ദ്രീകരിച്ച് ഗാന്ധിയൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു രേഖയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയും സാഹിത്യകാരനുമായ മഹാദേവ് ദേശായി മഹാത്മാ ഗാന്ധിയുടെ സന്തത സഹചാരിയും വ്യക്തിഗത സെക്രട്ടറിയുമായിരുന്നു. ഗാന്ധിജിയുടെ കേരള സന്ദർശനം, പ്രസംഗങ്ങൾ എന്നിവ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ പുസ്തകം ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിജിയുടെ കേരള സന്ദർശനം, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നിവയും ചേർത്ത് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ ഉണർവിനെ വിവരിക്കുന്നു .
ഒന്നാംഭാഗത്ത് തിരുവിതാംകൂറിലെ അയിത്താചാര നിർമാർജ്ജന ശ്രമങ്ങൾ എഴു അധ്യായങ്ങളിൽ കൂടി വിവരിക്കുന്നു; രണ്ടാംഭാഗം ഗാന്ധിജിയുടെ 1932 മുതൽ 35 വരെയുള്ള പ്രസംഗങ്ങൾ, ഹരിജൻ സഞ്ചാരം, തിരുവിതാംകൂർ തീർത്ഥാടനത്തിലെ 27 പ്രസംഗങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.ഗാന്ധിജി തിരുവിതാംകൂർ വിളംബരത്തെ തന്റെ പ്രാർത്ഥനയുടെ മറുപടിയായി കാണുന്നു. 1937-ലെ ജനുവരി തീർത്ഥാടനം പ്രാർത്ഥനകളാൽ നിറഞ്ഞതായിരുന്നു. മതസ്വാതന്ത്ര്യത്തിനായുള്ള അക്രമരഹിത സമരത്തിൻ്റെ സംക്ഷിപ്ത ചരിത്രം പറയുന്നു ഈ പുസ്തകം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വേണാടിൻ്റെ വീരചരിതം
- രചന :മഹാദേവദേശായ്
- വിവർത്തനം :സി. നാരായണപിള്ള, കെ. പി. ശങ്കരമേനോൻ
- പ്രസിദ്ധീകരണ വർഷം: 1937
- അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 306
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
