1957-ൽ പ്രസിദ്ധീകരിച്ച, പൗരസ്ത്യ സഭയുടെ മാർ തിമാഥിയൂസ് പ്രഥമൻ പാത്രിയാർക്കീസ് തിരുമേനിയുടെ വിശ്വാസവിശദീകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര പൗരസ്ത്യ (സിറിയൻ) സഭയുടെ ചരിത്രത്തിലെ പ്രമുഖ ആത്മീയ–സഭാനേതാവായിരുന്ന മാർ തിമാഥിയൂസ് പാത്രിയാർക്കീസ് പ്രഥമൻ തിരുമേനിയും മുസ്ലീമുകളുടെ കാലിഫ് ആയ മാദി (Al-Mahdi)യും തമ്മിലുള്ള സംവാദത്തിൻ്റെ വിശദാംശങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 127
- അച്ചടി: Mar Narsai Press
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
