1924-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഉമാകേരളം ഭാഷാ മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉമാകേരളം, ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ മലയാള മഹാകാവ്യമാണ്. 1914 ഓടെ പ്രസിദ്ധീകരിച്ച ഈ കാവ്യത്തിൽ 19 സർഗങ്ങളിലായി 2000-ലധികം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.വേണാട്ട് ഭരിച്ച ദുർബലനായ ആദിത്യവർമ്മ മഹാരാജാവിൻ്റെ കാലത്ത് കല്യാണി രാജ്ഞിയും രവിവർമ്മൻ തമ്പൂരാനും പ്രണയബന്ധത്തിൽ ആകുകയും രാജാവ് വിവാഹം അനുവദിക്കുകയുംചൈയ്യുന്നു. പക്ഷേ ഇടപ്രഭുക്കന്മാർ രാജാവിനെ വഞ്ചിച്ച് മന്ത്രിയെ നാടുകടത്തുകയും വിഷം നൽകി ഉമയമ്മരാജ്ഞിയുടെ പുരുഷപ്രജകളെ കൊല്ലുകയും ചെയ്യുന്നു. കല്യാണിയെ അപഹരിക്കുന്നവരെ മുഗൾ സർദാർ പിടികൂടുന്നു, രവിവർമ്മൻ തിരിച്ചെത്തി ശത്രുക്കളെ തോൽപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുന്നു. ഉമയമ്മ ബ്രിട്ടീഷുകാർക്ക് കോട്ടനിർമാണാനുമതി നൽകുകയും ചൈയ്യുന്നു. ചരിത്രശുഷ്കതകളെ കല്പനകളാൽ സമ്പന്നമാക്കി ഉമയമ്മയുടെ കാലം അതിഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം, സംസ്കൃത നൈഷധീയചരിതത്തിനോട് താരതമ്യയോഗ്യമായ ഭാവനാശക്തി, ഘടനാസൗന്ദര്യം, ചമൽക്കാര്യം എന്നിവയാൽ മലയാളത്തിലെ ശ്രേഷ്ഠ മഹാകാവ്യമായി പ്രശംസിക്കപ്പെടുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഉമാകേരളം ഭാഷാ മഹാകാവ്യം
- രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1924
- താളുകളുടെ എണ്ണം:326
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
