1939 – ഭാരത മിഷ്യൻ

1939– ൽ പ്രസിദ്ധീകരിച്ച, അബ്രഹാം കൈപ്പൻപ്ലാക്കൽ എഴുതിയ ഭാരത മിഷ്യൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1939 - ഭാരത മിഷ്യൻ
1939 – ഭാരത മിഷ്യൻ

 

അന്ധകാരത്തിലും മരണത്തിൻ്റെ ഛായയിലും ജീവിക്കുന്ന ജനങ്ങൾക്ക് സുവിശേഷപ്രകാശവും ക്രിസ്തീയ സംസ്ക്കാരത്തിൻ്റെ പരിണിത ഫലങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതിൽ  വിഷമങ്ങളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ടുള്ള തീക്ഷ്ണതയും ഔൽസുക്യവും തിരുസ്സഭാ ചരിത്രം പഠിച്ചിട്ടുള്ള  ഒരുവനും അഞ്ജാതമല്ല.

തിരുസ്സഭയുടെ അസ്തിത്വം തന്നെ ക്രിസ്തുവിൻ്റെ രാജ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും അവിടുത്തെ  പരിത്രാണത്തിൽ എല്ലാ ജനങ്ങളേയും  ഭാഗഭാക്കുകൾ ആക്കുവാനുമത്രെ.മിശിഹായുടെ പ്രതിനിധി കർത്താവിൻ്റെ ആട്ടിൻപറ്റത്തിനു  പുറമെയുള്ളവരെ അതിലേക്കു നയിക്കുന്നതിനു് ഉത്തരവാദിത്വമുള്ളവനാണ്.അതിനായി അവർ ഏറ്റെടുത്തിരിക്കുന്ന അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും വളരെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭാരത മിഷ്യൻ
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി:J.M. Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *