1957-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് ഷ്വൈറ്റ്സർ എഴുതിയ എൻ്റെ ജീവിതവും ചിന്തയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അനേകം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആൽബർട്ട് ഷ്വൈറ്റ്സറിൻ്റെ ജീവചരിത്രമാണ് ഈ കൃതിയിൽ. പുരോഹിത കുടുംബത്തിൽ ജനിച്ച ഷ്വൈറ്റ്സർ വർഗീയ വിവേചനങ്ങൾ ക്കെതിരെ തുടർച്ചയായി പോരാടി. അദ്ദേഹത്തിൻ്റെ ആത്മകഥ മൂല്യം ചോരാതെ വിവർത്തനം ചെയ്തിരിക്കുന്നത് എം.സി. നമ്പൂതിരിപ്പാടാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: എൻ്റെ ജീവിതവും ചിന്തയും
- രചന: ആൽബർട്ട് ഷ്വൈറ്റ്സർ
- അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 214
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
