1945-ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 1936-ൽ പ്രസിദ്ധീകരിച്ച മലയാള കാവ്യമാണ് രമണൻ, ഇത് മലയാള സാഹിത്യത്തിലെ ആദ്യത്തെ ആരണ്യക നാടകീയ വിലാപകാവ്യമായി അറിയപ്പെടുന്നു. രമണൻ എന്ന യുവാവും ചന്ദ്രിക എന്ന പ്രഭുവിൻ്റെ മകളും തമ്മിലുള്ള പ്രണയം സാമൂഹിക തടസ്സങ്ങൾ മറികടക്കാൻ പരാജയപ്പെടുന്നതാണ് കാവ്യത്തിൻ്റെ പ്രമേയം, അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ ചിത്രീകരിക്കുന്നു, അവസാനം രമണൻ ആത്മഹത്യ ചെയ്യുന്നു. ചങ്ങമ്പുഴയുടെ ഉറ്റസുഹൃത്ത് ഇടപ്പള്ളി രാഘവൻ പിള്ളയുടെ 1936-ലെ ആത്മഹത്യയാണ് ഈ കാവ്യത്തിന് പ്രചോദനമായത്, പ്രണയപരാജയവും സാമ്പത്തിക ദുരിതവും അതിൻ്റെ കാരണങ്ങളായിരുന്നു. മലയാളികളുടെ ഹൃദയത്തിൽ വളരെയധികം സ്ഥാനം നേടിയ കാവ്യം, സാക്ഷരർരും നിരക്ഷരർക്കുമിടയിൽ ഒരു പോലെ വ്യാപക സ്വാധീനം ചെലുത്തി, പലരും മക്കൾക്ക് ‘രമണൻ’ എന്ന പേര് നൽകി. 15-ാം പതിപ്പ് വരെ എത്തിയ ഈ കൃതി മലയാള കവിതയുടെ ആസ്വാദനരീതിയെ മാറ്റിമറിച്ചു എന്നു തന്നെ പറയാം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: രമണൻ
- രചന: ചങ്ങമ്പുഴ കൃഷ്ണപിള്ള
- പ്രസിദ്ധീകരണ വർഷം: 1945
- താളുകളുടെ എണ്ണം: 142
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
