ഭൃംഗസന്ദേശം എന്ന കൃതിയുടെ കർത്താവായ അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ രചിച്ച നഷ്ടജാതക ദീപിക എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1974 ൽ സി.കെ. മൂസത് ആണ് ഈ കൃതി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.
ജാതകം നഷ്ടപ്പെട്ടവരുടെ, ജനിച്ച കൊല്ലം, തിയതി, സമയം എന്നീ വിവരങ്ങൾ പരിഗണിച്ച് ജാതകം ഉണ്ടാക്കുവാനുള്ള ഗണിത പദ്ധതിയാണ് ഉള്ളടക്കം. സംസ്കൃത ശ്ലോകരൂപത്തിലാണ് ഇത് എഴുതിയിട്ടുള്ളത്. ശ്രീ വരാഹമിഹിരാചാര്യരുടെ “ഹോരാ” എന്ന ജ്യോതിഷ ഗ്രന്ഥത്തിൽ നഷ്ടജാതക വിഷയം കൈകാര്യം ചെയ്യുന്ന നഷ്ടജാതകാധ്യായത്തിൽ നിന്നും ചില ഭേദഗതികളോടെ ഉണ്ടാക്കിയിട്ടുള്ള ശ്ലോകങ്ങളാണ് ഇതിൽ ഉള്ളത്. സി.കെ. മൂസ്സതാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: നഷ്ടജാതക ദീപിക
- രചന: അപ്പാട് വീട്ടിൽ രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 18
- അച്ചടി: Progress Printers, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി