2000 നവംബർ മാസത്തിലെ ഇന്ത്യ ടു ഡേ മലയാളം ആനുകാലികത്തിൽ (പുസ്തകം 11 ലക്കം 49) പ്രസിദ്ധീകരിച്ച സ്കറിയാ സക്കറിയയുടെ കഥ, പരിസ്ഥിതി, സംസ്കാരം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കറൻ്റ് ബുക്സ് പുറത്തിറക്കിയ നൂറോളം മലയാള ചെറുകഥകളെ മുൻ നിർത്തി ജി. മധുസൂദനൻ രചിച്ച പാരിസ്ഥിതിക നിരൂപണത്തിൻ്റെ സാധ്യതകൾ വിവരിക്കുന്ന, കഥയും പരിസ്ഥിതിയും എന്ന പഠന ഗ്രന്ഥത്തിൻ്റെ അവലോകനമാണ് ഈ ലേഖനം. 2002ലെ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികൂടിയാണ് “കഥയും പരിസ്ഥിതിയും”
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: കഥ, പരിസ്ഥിതി, സംസ്കാരം
- രചന: സ്കറിയാ സക്കറിയ
- പ്രസിദ്ധീകരണ വർഷം: 2000
- താളുകളുടെ എണ്ണം: 02
- അച്ചടി: Living Media India Ltd, T.N.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി