1959-ൽ പ്രസിദ്ധീകരിച്ച, പി.ആർ. രാജമയ്യർ എഴുതിയ കമലാംബാൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1959 – കമലാംബാൾ
തമിഴിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നോവലാണ് കമലാംബാൾ. വിവേക ചിന്താമണി എന്ന തമിഴ് മാസികയിലാണ് പുസ്തകം ആദ്യമായി അച്ചടിച്ചു വന്നത്. ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സാഹിത്യകൃതികളെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ദക്ഷിണഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ കൃതി പ്രസാധനം ചെയ്തിരിക്കുന്നത്. സാധാരണജനവിഭാഗത്തിൻ്റെ ജീവിതത്തിലെ ദിനം തോറുമുള്ള സംഭവങ്ങൾ ലളിതമായി, ചാതുര്യത്തോടെ പ്രതിപാദനം ചെയ്തതിനാൽ പുസ്തകം യുവസാഹിത്യകാരന്മാർക്ക് പ്രചോദനം നൽകുകയും തമിഴ് സാഹിത്യത്തിലെ നോവൽശാഖ വികസിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ കാണുന്നു
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കമലാംബാൾ
- രചന: പി.ആർ. രാജമയ്യർ
- പ്രസിദ്ധീകരണ വർഷം: 1959
- അച്ചടി: Gosri Scout Press, Cochin-2
- താളുകളുടെ എണ്ണം: 256
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
