സീറോ മലബാർ സഭയുടെ തൃശൂർ രൂപതയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച് 1963 ൽ പുറത്തിറക്കിയ തൃശൂർരൂപതാ ജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള സുറിയാനി സഭയുടെ ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനം വഹിക്കുന്ന തൃശൂർ രൂപതയുടെ 75 വർഷങ്ങളിലെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങളേയും അവയുടെ നേട്ടങ്ങളേയും ഈ സ്മരണിക വിലയിരുത്തുന്നു. തൃശൂർ രൂപതയുടെ പ്രഥമ ചരിത്രഗ്രന്ഥം എന്ന നിലക്ക് ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു പ്രമാണഗ്രന്ഥം കൂടിയായി ഈ സ്മരണിക പ്രാധാന്യമർഹിക്കുന്നു. കാലാകാലങ്ങളിലെ ചുമതല വഹിച്ചിരുന്നവരായ പോപ്പ്, ബിഷപ്പ്, മറ്റു വൈദികർ, രൂപതക്കു കീഴിലെ പ്രധാനപ്പെട്ട പള്ളികൾ, തുടങ്ങിയ വിവരങ്ങളും, പഴയ കാല പ്രസ്തുത ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്മരണിക.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: തൃശൂർരൂപതാ ജൂബിലി സ്മാരകം
- പ്രസിദ്ധീകരണ വർഷം: 1963
- പ്രസാധകർ: The Souvenir Committee, The Diocese of Trichur
- താളുകളുടെ എണ്ണം: 388
- അച്ചടി: St. Mary’s Orphanage Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി