1917 – ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ ലോകമഹായുദ്ധം രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1917 – ലോകമഹായുദ്ധം രണ്ടാം ഭാഗം

1917-ൽ പ്രസിദ്ധീകരിച്ച ലോകമഹായുദ്ധം ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയാണ് ഈ പുസ്തകം. നാല്, അഞ്ച്, ആറ് ഖണ്ഡങ്ങളായാണ് പുസ്തകത്തെ തിരിച്ചിരിക്കുന്നത്. ലോകയുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ സൈന്യങ്ങളുടെ നിർമ്മാണം, കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട, മരാമത്തുപട, വൃത്താന്തവാഹപ്പട, ചികിത്സപ്പട ഇങ്ങനെ വിവിധയിനം പടകളെക്കുറിച്ചു വിശദീകരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി രാജ്യങ്ങളുടെ സൈന്യബലത്തെക്കുറിച്ചുള്ള വിവരണം, യുദ്ധക്രമം, യുദ്ധതന്ത്രങ്ങൾ എന്നിവ നാലാം ഖണ്ഡത്തിൽ വായിക്കാം. അഞ്ചാം ഖണ്ഡത്തിൽ കടലിൽ വെച്ചുള്ള കപ്പൽ പടയുടെ യുദ്ധരീതികളാണ് വിശദീകരിക്കുന്നത്. ആറാം ഖണ്ഡത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളതിൽ രാജാക്കന്മാരെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുള്ള പൊതുവായ ചിന്തകളും ആണ് പങ്കുവെക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലോകമഹായുദ്ധം രണ്ടാം ഭാഗം
  • രചന: കുന്നത്ത് ജനാർദ്ദനമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1917
  • അച്ചടി: ഭാരതമിത്രം അച്ചുകൂടം
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *