തോമാശ്ലീഹാ മലങ്കരയിൽ വന്ന് പള്ളികൾ സ്ഥാപിച്ചതിനെകുറിച്ച് പുരാതനകാലത്ത് എഴുതപ്പെട്ടിട്ടുള്ള പ്രബന്ധങ്ങൾ, പാട്ടുകൾ, കവിതകൾ, വാമൊഴിയായി പ്രചരിക്കുന്ന വിവരങ്ങൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയ ആസ്പദമാക്കി കല്യാണപ്പാട്ടുകളുടെ രീതിയിൽ ചമച്ചുണ്ടാക്കിയ മാർ തോമാശ്ലീഹായുടെ ചരിത്രസംക്ഷേപം കല്യാണപ്പാട്ട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മഞ്ഞളി വർഗ്ഗീസ് ആണ് ഈ കൃതി രചിച്ചിരിക്കുന്നത്.
ഇത് പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണ്. പുസ്തകത്തിൻ്റെ ആദ്യപതിപ്പ് 1892ൽ വന്നെന്ന് മുഖവരയിൽ നിന്ന് മനസ്സിലാക്കാം. ഈ പുസ്തകത്തിൽ കല്യാണപ്പാട്ടിൻ്റെ അച്ചടി വിന്യാസം, അക്കാലങ്ങളിൽ ചെയ്തിരുന്ന പോലെ ഗദ്യശൈലിയിൽ ആണ്. വരികൾ വേർതിരിക്കാൻ * ചിഹ്നം ഉപയോഗിച്ചിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മാർ തോമാശ്ലീഹായുടെ ചരിത്രസംക്ഷേപം കല്യാണപ്പാട്ട്
- പ്രസിദ്ധീകരണ വർഷം: 1912 (ME 1087)
- പ്രസാധകർ: മഞ്ഞളി വർഗ്ഗീസ്
- താളുകളുടെ എണ്ണം: 46
- അച്ചടി: Bharathavilasam Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി