1974-ൽ പ്രസിദ്ധീകരിച്ച ഇൻഡ്യയുടെ ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1974 – ഇൻഡ്യയുടെ ഭരണഘടന
ലോകത്തിലെ ഏറ്റവും ദീർഘവും, ജനാധിപത്യ മൂല്യങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ളതുമായ ലിഖിത ഭരണഘടനയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇതിൻ്റെ ശിൽപി ബി.ആർ. അംബേദ്കറാണ്. ഭരണഘടനയുടെ ആമുഖം “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ…” എന്ന അടയാളവാക്യത്തിൽ ആരംഭിക്കുന്നു. ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്ന ആമുഖം ഇന്ത്യയെ പരമാധികാരമുള്ള, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗികഭാഷാ നിയമനിർമ്മാണ കമ്മീഷൻ്റെ അംഗീകാരത്തോടെ സർക്കാർ പുറത്തുവിട്ട ആദ്യ പതിപ്പുകളിലൊന്നാണിത്. മലയാള ഭാഷയിലേക്ക് വിവർത്തനം ചൈയ്തിരിക്കുന്ന ഈ പതിപ്പ്, കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക അംഗീകാരത്തോടെ കേരള നിയമനിർമ്മാണ കമ്മീഷനും ഭാഷാ നിർവ്വഹണ വകുപ്പും ചേർന്ന് തയ്യാറാക്കിയിരിക്കുന്നു. ഭരണഘടനയിൽ നടന്ന ഭേദഗതികൾക്ക് എല്ലാം പ്രത്യേക പ്രാധാന്യമാണുള്ളത്. വിവിധ ഭരണഘടനാ ഭേദഗതികൾ, ഭരണഘടനാ വ്യവസ്ഥകൾ, പട്ടികകൾ, ഭൂപരിഷ്കരണം എന്നിവയെല്ലം ഉൾപ്പെടുത്തിയിരിക്കുന്ന ഈ പതിപ്പിൽ മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, മാർഗ്ഗനിർദേശക തത്വങ്ങൾ, കേന്ദ്ര-സംസ്ഥാന ഘടന, രാഷ്ട്രത്തിൻ്റെ ഭാഗങ്ങൾ, അധികാര വിഭജനം, പ്രസിഡൻ്റ്, പ്രധാനമന്ത്രി, പാർലമെൻ്റ് എന്നിവയെല്ലാം വിശദീകരിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, മതേതര, ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയാണ്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഇൻഡ്യയുടെ ഭരണഘടന
- പ്രസിദ്ധീകരണവർഷം: 1974
- താളുകളുടെ എണ്ണം: 512
- അച്ചടി:Govertment Press, Kerala
- സ്കാൻ ലഭ്യമായ ഇടം: കണ്ണി