1956 ൽ പ്രസിദ്ധീകരിച്ച, ഇസ്മത്ത് ചുഖുതായ് രചിച്ച പുതപ്പിന്നുള്ളിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉറുദു സാഹിത്യത്തിൽ ഏറെ ശ്രദ്ധനേടിയ സ്ത്രീപക്ഷ രചനയുടെ മലയാള പരിഭാഷയാണ് പുതപ്പിന്നുള്ളിൽ. ശക്തമായ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഈ കൃതി ഉറുദു സാഹിത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നതായി കരുതപ്പെടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പുതപ്പിന്നുള്ളിൽ
- പ്രസിദ്ധീകരണ വർഷം: 1956
- അച്ചടി: മഹിളാമിത്രം പ്രസ്സ്, ചമ്പക്കുളം
- താളുകളുടെ എണ്ണം: 34
- സ്കാൻ ലഭ്യമായ ഇടം: കണ്ണി