2004– ൽ സ്കറിയ സക്കറിയ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കരിക്കംപള്ളി കുടുംബാംഗങ്ങൾക്കായി തയ്യാറാക്കിയ ഒരു വംശാവലി-ചരിത്ര രേഖ ആണ് ഈ സ്മരണിക. കുടുംബത്തിന്റെ ഉത്ഭവവും ചരിത്രവും, പ്രധാനപ്പെട്ട പൂർവ്വികരുടെ വിവരം, തലമുറാനുസൃതമായ വംശാവലി (genealogy tree), ഓരോ കുടുംബശാഖയുടെയും വിലാസം, അംഗങ്ങളുടെ പേരുകൾ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങൾ, കുടുംബസംഗമങ്ങൾ, സ്മാരകങ്ങൾ, സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ചിത്രങ്ങൾ, സ്മരണക്കുറിപ്പുകൾ, അനുബന്ധ രേഖകൾ ആണ് ഇതിലെ ഉള്ളടക്കം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: തെക്കേത്തലയ്ക്കൽ കരിക്കംപള്ളി കുടുംബ ഡയറക്ടറി
- എഡിറ്റർ: Scaria Zacharia
- പ്രസിദ്ധീകരണ വർഷം: 2004
- താളുകളുടെ എണ്ണം: 366
- അച്ചടി : Maptho Printers, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി