1914 – ചമ്പുഭാരതം

1914-ൽ പ്രസിദ്ധീകരിച്ച, കവിയൂർ വെങ്കിടാചലമയ്യൻ വിവർത്തനം ചെയ്ത അനന്ത ഭട്ടൻ്റെ ചമ്പു ഭാരതം കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനാറാം ശതകത്തിൽ അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനന്തഭട്ടൻ, ചമ്പു ഭാരതം എന്ന ഒരു കൃതികൊണ്ടു തന്നെ സംസ്കൃതസാഹിത്യലോകത്ത് മഹാകവിയായിത്തീർന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻ്റെ മറ്റു കൃതികളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതചമ്പൂകാർക്കിടയിൽ ഉയർന്ന സ്ഥാനമാണ് അനന്ത ഭട്ടനുള്ളത്. പാണ്ഡുവിൻ്റെ രാജ്യഭാരം മുതലുള്ള മഹാഭാരതകഥയാണ് ചമ്പൂഭാരതത്തിലെ പ്രതിപാദ്യം. ശബ്ദാർത്ഥ അലങ്കാരങ്ങൾ കൊണ്ടും മൗലികമായ കല്പനകൾ കൊണ്ടും സമൃദ്ധമായ ചമ്പൂ ഭാരതം ഭാരതീയരും കേരളീയരുമായ കവികൾക്ക് പ്രചോദനമായിട്ടുണ്ട്.

ഈ പുസ്തകത്തിൽ ചമ്പൂ ഭാരതത്തിലെ നാല്, അഞ്ച് സ്തബകങ്ങൾ (അധ്യായങ്ങൾ) മാത്രമാണ് ഉള്ളത്. യുധിഷ്ഠിരൻ്റെ രാജസൂയവർണ്ണനയോടെ ആരംഭിച്ച്, ഭീമസേനൻ വനത്തിൽ ഘടോൽക്കചനെയും ഹിഡുംബിയെയും കാണുന്നിടത്ത് അവസാനിക്കുന്നു. ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന കാവ്യമാണ് ചമ്പുക്കൾ. മലയാള ചമ്പുക്കളിലെ ഗദ്യവും താളാത്മകമായിരിക്കും. ചുനക്കര ഉണ്ണികൃഷ്ണവാര്യരും(1865-1936) അനന്തഭട്ടൻ്റെ ചമ്പു ഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ലൈബ്രറിയിലെ പുസ്തകത്തിൻ്റെ തുടക്കത്തിൽ T.K Joseph എന്ന പേര് എഴുതിയിട്ടുണ്ട്. ഇതിൽനിന്നും ചരിത്രകാരനായ ടി. കെ ജോസഫ് ലൈബ്രറിയിലേക്ക് സംഭാവന നൽകിയതാവാം ഈ പുസ്തകമെന്ന് അനുമാനിക്കാം

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചമ്പുഭാരതം
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Kerala Santhana Press, Alleppey
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *