1968-ൽ പ്രസിദ്ധീകരിച്ച, മെത്രാഭിഷേകകർമ്മം – സീറോ മലബാർ റീത്ത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ തയ്യാറാക്കി പ്രസിദ്ധീകരിച്ച, സഭയിലെ മെത്രാന്മാരുടെ അഭിഷേക ചടങ്ങ് വിശദമായി നിർദ്ദേശിക്കുന്ന ആധുനികീകരിച്ച ഔദ്യോഗിക കർമ്മപുസ്തകം ആണ് ഇത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: 1968 – മെത്രാഭിഷേകകർമ്മം – സീറോ മലബാർ റീത്ത്
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 38
- അച്ചടി: Catholic Mission Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി