1916– ൽ പ്രസിദ്ധീകരിച്ച, ജീവചരിത്ര പ്രതിദിന വായന – അനുബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭയുടെ നോമ്പുകാലം, തിരുനാളുകൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ ധ്യാനിപ്പാനും മറ്റുമായി ചെയ്യുന്ന വിശുദ്ധന്മാരുടെ ജീവചരിത്ര പ്രസംഗങ്ങളാണ് കൃതിയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ജീവചരിത്ര പ്രതിദിന വായന – അനുബന്ധം
- പ്രസിദ്ധീകരണ വർഷം: 1916
- താളുകളുടെ എണ്ണം: 196
- അച്ചടി: Handicraft school Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി