നാം ജീവിക്കുന്ന ലോകം എന്ന സീരീസിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 15-ാമത്തെ പുസ്തകമായ ഭൗതികശാസ്ത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സി.കെ. മൂസത് ആണ് ഈ പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഭൗതികശാസ്ത്രത്തിലെ ചില പ്രത്യേക വിഷയങ്ങളെ എടുത്ത് പരിചയപ്പെടുത്താനും സാമാന്യമായി ചർച്ച ചെയ്യാനും ആണ് ലേഖകൻ ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭൗതികശാസ്ത്രങ്ങൾ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1984
- താളുകളുടെ എണ്ണം: 140
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
Congratulations! This is another milestone best wishes !!