2017-ൽ പ്രസിദ്ധീകരിച്ച, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഇവിടെ ആത്മഹത്യ ചെയ്യാതെ ബാക്കിയാവുന്നവർക്ക് നിശബ്ദത ജീവിക്കുവാനും ശബ്ദം മരിക്കാനുമുള്ള പാസ്പോർട്ട് ആണെന്ന് മാഗസിൻ്റെ എഡിറ്റർ തുടക്കത്തിൽ എഴുതിയിട്ടുണ്ട്. അത്തരമൊരു കാലഘട്ടത്തിലെ, യുവത്വത്തിൻ്റെ കലഹിക്കുന്ന രചനകളാണ് മാഗസിൻ്റെ ഉള്ളടക്കത്തിലുള്ളത്. കോളേജിലെ വിദ്യാർത്ഥികളുടെ മൂർച്ചയേറിയ രചനകൾ, വരകൾ, അജ്ഞാതകർതൃകത്തിൽ ബഷീറിനൊരു കത്ത്, എഴുപതുകളിലെയും എൺപതുകളിലെയുമുള്ള മാഗസിനുകളിൽ നിന്നുള്ള അപൂർവം രചനകൾ, സ്വാതന്ത്ര്യം ലൈംഗികത എന്നീ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേ (സർവേ നടത്തുന്നതിനെക്കുറിച്ച് ഓരോ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നുമുള്ള അധ്യാപകരുടെ പ്രതികരണങ്ങളും) തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടികളിൽ ചിലതാണ്. കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ, വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും കൊടുത്തിട്ടുണ്ട്
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: University College Thiruvananthapuram Magazine
- എഡിറ്റർ: Al Anand
- പ്രസിദ്ധീകരണ വർഷം: 2017
- താളുകളുടെ എണ്ണം: 100
- സ്കാൻ ലഭ്യമായ ഇടം: കണ്ണി