1983-ൽ ജോസ് ആലഞ്ചേരി എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച, കുടുംബവിജ്ഞാനീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുടുംബവിജ്ഞാനീയത്തെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ ഒരു പുസ്തകമാണിത്. കുടുംബവ്യക്തിത്വത്തിൻ്റെ ആദ്ധ്യാത്മിക ധാർമ്മിക വശങ്ങൾ, കുടുംബത്തിൻ്റെ മന:ശാസ്ത്രപരമായ വസ്തുതകൾ, ശാരീരികവും മാനസികവുമായ വ്യാപാരങ്ങൾ, സാമ്പത്തിക സാമൂഹ്യവശങ്ങൾ എന്നീ വിഷയങ്ങളെ പുരസ്കരിച്ച് അതതുമേഖലകളിൽ പാണ്ഡിത്യമുള്ള എഴുത്തുകാരുടെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇതിലെ പത്തു ലേഖനങ്ങൾ ഭാര്യാഭർത്താക്കന്മാരെ നേരിട്ട് സംബന്ധിക്കുന്നവയും, നാലെണ്ണം കുട്ടികളെ കുറിച്ചും, മൂന്നെണ്ണം യുവതീയുവാക്കന്മാരെ കുറിച്ചും ഉള്ളതാണ്. ബാകിയുള്ള എട്ട് ലേഖനങ്ങൾ കുടുംബത്തെ പൊതുവായി പരാമർശിക്കുന്നവയും ആണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കുടുംബവിജ്ഞാനീയം
- പ്രസിദ്ധീകരണ വർഷം: 1983
- അച്ചടി: Mar Mathews Press, Muvattupuzha
- താളുകളുടെ എണ്ണം: 418
- സ്കാൻ ലഭ്യമായ ഇടം: കണ്ണി