1975 – ൽ പ്രസിദ്ധീകരിച്ച, കെ.എസ്. ദാമോദരൻ നമ്പൂതിരിപ്പാട് രചിച്ച അങ്കഗണിത ബീജഗണിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രഗവണ്മെൻറിൻ്റെ ധനസഹായം ഉപയോഗപ്പെടുത്തിയുള്ള പുസ്തക പ്രസിദ്ധീകരണ പദ്ധതിയനുസരിച്ച് പുറത്തിറക്കിയ ഗ്രന്ഥമാണ് അങ്കഗണിത ബീജഗണിതം ഭാഗം II. ഗണിതത്തിലെ പ്രാഥമിക ആശയങ്ങൾ സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ പരിമേയ സംഖ്യകൾ, ബീജീയ വ്യംജകങ്ങൾ, രേഖീയസമീകരണം, ഘടകക്രിയ, ബഹുപദങ്ങൾ നിർദേശാങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയതായി കാണുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അങ്കഗണിത ബീജഗണിതം
- പ്രസിദ്ധീകരണ വർഷം: 1975
- അച്ചടി: വിജ്ഞാന മുദ്രണം പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 196
- സ്കാൻ ലഭ്യമായ ഇടം: കണ്ണി