1957 -ൽ പ്രസിദ്ധീകരിച്ച, ശ്രീ ഏ. റ്റി. മഞ്ഞക്കുന്നേൽ എഴുതിയ, വേലക്കാർ ചുരുക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക തിരുസഭാ മണ്ഡലങ്ങളിൽ തീക്ഷ്ണതയുള്ള വേലക്കാരുടെ ആവശ്യമെന്താണെന്നും ഇന്നത്തെ സ്ത്ഥിതി എന്താണന്നും അതിനായി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനുമായി രൂപപെട്ട വിവിധ സന്യാസ സഭകളേകുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു. ദൈവത്തിനു വേണ്ടി വേല ചെയ്യനുള്ള വേലക്കാർ ചുരുങ്ങി വരുന്ന കാലഘട്ടത്തിൽ അനേകമനേകം സന്യസിനി സന്യാസ സഭകൾ ഓരോരോ കാലഘട്ടങ്ങളിലായി സ്ത്ഥാപിതമായിട്ടുണ്ട്. ഓരോ സഭകളേയും കുറിച്ച് ചിത്രങ്ങൾ സഹിതം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വേലക്കാർ ചുരുക്കം
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: St. Joseph’s Press, Mannanam
- താളുകളുടെ എണ്ണം: 198
- സ്കാൻ ലഭ്യമായ ഇടം: കണ്ണി