1948 ൽ പ്രസിദ്ധീകരിച്ച ബൃഹത് സ്തോത്രരത്‌നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഇത് വാഖ്യാനം ചെയ്തിരിക്കുന്നത് കെ. കുഞ്ഞുപ്പിള്ളപ്പണിക്കരാണ്.
1948 – ബൃഹത് സ്തോത്രരത്‌നാവലി
ഹിന്ദു ഭക്തിസാഹിത്യത്തിലെ സമ്പന്നമായ ഒരു സമാഹാരമാണ് ബൃഹത് സ്തോത്രരത്‌നാവലി. നാല്പതോളം സ്തോത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധങ്ങളായ ദേവി ദേവന്മാരുടെ അഷ്ടകങ്ങൾ,സ്തോത്രങ്ങൾ,ഭുജംഗങ്ങൾ എന്നിവ സവ്യാഖ്യാനം പ്രസിദ്ധീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ഇത് കൊല്ലത്തുള്ള വിജ്ഞാനപോഷിണി പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ബൃഹത് സ്തോത്രരത്‌നാവലി
- പ്രസിദ്ധീകരണ വർഷം: 1948
- വാഖ്യാതാവ് : കെ. കുഞ്ഞുപ്പിള്ളപ്പണിക്കർ
- അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്,കൊല്ലം
- താളുകളുടെ എണ്ണം: 186
- സ്കാൻ ലഭ്യമായ ഇടം:കണ്ണി