ഞാൻ കണ്ട സർവ്വകലാശാലകൾ – സി.ടി. കൊട്ടാരം

എറണാകുളത്തെ Book A Month Club  പ്രസിദ്ധീകരിച്ച സി.ടി. കൊട്ടാരം രചിച്ച  ഞാൻ കണ്ട സർവ്വകലാശാലകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 ഞാൻ കണ്ട സർവ്വകലാശാലകൾ - സി.ടി. കൊട്ടാരം
ഞാൻ കണ്ട സർവ്വകലാശാലകൾ – സി.ടി. കൊട്ടാരം

പരിചയസമ്പന്നനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനാണ് ഗ്രന്ഥകാരൻ. ബുക്ക് ക്ലബ്ബിൻ്റെ  അഞ്ചാം സീരീസിലെ രണ്ടാം ലക്കമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ വിദ്യാഭ്യാസകാര്യങ്ങളെ പറ്റി പഠിക്കുവാനായി അദ്ദേഹം നടത്തിയിട്ടുള്ള യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകളുടെയും സാർവ്വദേശീയ വിദ്യാഭ്യാസപ്രവർത്തകർ സന്നിഹിതരായിരുന്ന ഓക്സ്ഫോർഡ് സെമിനാറിൽ പങ്കെടുത്തതിൻ്റെയും വിവരങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ഞാൻ കണ്ട സർവ്വകലാശാലകൾ
  • രചന:  C.T. Kottaram
  • താളുകളുടെ എണ്ണം: 218
  • അച്ചടി: Mar Themotheus memorial Printing and Publishing House, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *