1970ൽ ധർമ്മാരാം കോളേജ് ബാംഗളൂർ പ്രസിദ്ധീകരിച്ച Dharmasakshyam Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ധർമ്മാരാം കോളേജ്, ബാംഗളൂരിലെ കത്തോലിക്ക സെമിനാരി ആണ്. Carmelites of Mary Immaculate (CMI) സഭയുടെ പ്രധാന വൈദിക പരിശീലന കേന്ദ്രം. 1833-ൽ കേരളത്തിലെ മാന്നാനത്ത് സ്ഥാപിതമായി. പിന്നീട് 1918-ൽ ചെത്തിപ്പുഴയിലേക്ക് മാറി. 1957-ൽ ബാംഗളൂരിലേക്ക് മാറ്റി.
St. Thomas Centenary Crib (പുൽക്കൂട്) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ സ്മരണികയിൽ കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളെ കുറിച്ചും, ഇന്ത്യയിലെ സെൻ്റ് തോമസിൻ്റെ സാന്നിധ്യം, സേവനങ്ങൾ എന്നിവയെ കുറിച്ചുമുള്ള ലേഖനങ്ങൾ, ധരമ്മാരാം കോളേജിൻ്റെ സംക്ഷിപ്ത ചരിത്രം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: Dharmasakshyam Souvenir
- പ്രസിദ്ധീകരണ വർഷം: 68
- അച്ചടി: St. Joseph’s I.S. Press,Trichur
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി