1964 ൽ ശ്രീ ജോസഫ് പേട്ട രചിച്ച് , അദ്ദേഹം തന്നെ പ്രസിദ്ധീകരി കരിച്ച സൈറോ മലബാർ സഭയുടെ ഭാവി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സൈറോ മലബാർ റീത്തിൻ്റെ കൽദായീകരണത്തെ അധികരിച്ച് രചയിതാവ് സമർപ്പിച്ചിട്ടുള്ള നിവേദനരൂപത്തിലുള്ള ഒരു പുസ്തകം ആണ് ഇത്.
സൈറോ മലബാർ സഭയിലെ ആരാധനക്രമത്തിലും ആചാരാനുഷ്ട്ടാനങ്ങളിലും വരുത്തിയിട്ടുള്ള പരിവർത്തനങ്ങൾ അതിനു നൂറ്റാണ്ടുകളിലൂടെ കൈ വന്നിട്ടുള്ള സവിശേഷതകളെ നാമവശേഷമാക്കി..ഈ അപകട അവസ്ഥയിൽ നിന്നു നമ്മുടെ പ്രിയപ്പെട്ട സഭയെ വീണ്ടെടുത്ത് , ജനലക്ഷങ്ങളുടെആശങ്ക നീക്കി സമാധാനം അഭ്യർഥിച്ചുകൊണ്ട് സമർപ്പിക്കപ്പെട്ട ഈ പുസ്തകത്തിൽ ശ്രദ്ധേയമായ അഭിപ്രായങ്ങളൂം ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള സഭാ ചരിത്രത്തിലെ ചില സ്മരണീയ തീയതികളും ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: സൈറോ മലബാർ സഭയുടെ ഭാവി
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 120
- അച്ചടി: Union Press, Mariapuram
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി