1973 കേരള സഭാചരിത്രം

1973 – ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ്. ജെ. ആറ്റുപുറം എഴുതിയ  കേരള സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 കേരള സഭാചരിത്രം
1973 കേരള സഭാചരിത്രം

 

ഭാരതത്തിൽ സ്ഥാപിതമായ ക്രൈസ്തവസഭയുടെ ചരിത്ര പ്രാധാന്യമുള്ള ചില സംഭവങ്ങൾ അവയുടെ ആക്കവും തൂക്കവും അനുസരിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു.ഭാഷയും ശൈലിയും, ലളിതവും ഹൃദ്യവും ആണ്.ക്രൈസ്തവസഭയുടെ ആരംഭം, വളർച്ച, നേട്ടങ്ങൾ, കോട്ടങ്ങൾ തുടങ്ങിയവ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു കെടാവിളക്കാണ്.

ക്രിസ്തുശിഷ്യനായിരുന്ന തോമാശ്ലീഹായെകുറിച്ചും അദ്ദേഹം സ്ഥാപിച്ച പള്ളികളേകുറിച്ചും ഈ ചെറു പുസ്തകത്തിൽ വിവരിക്കുന്നു. തോമാശ്ലീഹാക്കുശേഷമുള്ള സഭാ പ്രവർത്തനങ്ങളും പിന്നീട് രൂപികൃതമായ റീത്തുകളേയും കുറിച്ചും ഇതിൽ പറയുന്നുണ്ട്.

കേരള സഭാ ചരിത്രത്തിലെ ചില സ്മരണീയ തീയതികളും ഈ  പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കേരള സഭാചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 44
  • അച്ചടി:  Mar Louis Memmorial Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *