2009-ൽ പ്രസിദ്ധീകരിച്ച, മാർ ഏബ്രഹാം മറ്റം എഴുതിയ ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അടുത്തകാലത്തായി സീറോ മലബാർ സഭയിൽ നടന്നു വരുന്ന വിവാദപരമായ ജനാഭിമുഖ കുർബ്ബാന ക്രമത്തേക്കുറിച്ചുള്ള വിശകലനമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയം.കുർബ്ബാനയിലെ ആഭിമുഖ്യത്തെക്കുറിച്ച് ബെനഡിക്റ്റ് XVI സംസാരിക്കുന്നു.കൂടാതെ കർദ്ധിനാൾ Dhariyo Kasthrillon വിശദീകരണം നൽകിയിട്ടുണ്ട്. സീറോ മബാർ സഭയിലെ നിലവിലെ സ്ഥിതി വിശേഷവും ഇതിൽ പ്രതിപാദിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ജനാഭിമുഖ കുർബ്ബാന സമർപ്പണം ലത്തീൻസഭയിലും സീറോമലബാർ സഭയിലും
- പ്രസിദ്ധീകരണ വർഷം: 2009
- താളുകളുടെ എണ്ണം:36
- അച്ചടി: WiGi Printers, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി