1962 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണ മേനോൻ രചിച്ച ഭഗവൽസ്തോത്രമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വള്ളത്തോൾ നാരായണമേനോൻ രചിച്ച സ്തുതി ഗീതങ്ങളുടെ സമാഹാരമാണ് ഇത്. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട സ്തുതിഗീതങ്ങളാണ് ഇവ ഓരോന്നും. പത്തു വർഷത്തോളം നീണ്ട കാലഘട്ടത്തിലെ ഈ രചനകളിൽ പ്രസിദ്ധീകരിക്കപ്പെടാത്തവയും ഉണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഭഗവൽസ്തോത്രമാല
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, ചെറുതുരുത്തി
- താളുകളുടെ എണ്ണം: 112
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
