1930 – വിജ്ഞാനരഞ്ജനി- പി.കെ. നാരായണപിള്ള

1930 ൽ പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള രചിച്ച വിജ്ഞാനരഞ്ജനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1930 - വിജ്ഞാനരഞ്ജനി- പി.കെ. നാരായണപിള്ള
1930 – വിജ്ഞാനരഞ്ജനി- പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം ആണ് ഈ പുസ്തകം. വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഈ പുസ്തകത്തിൽ കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിജ്ഞാനരഞ്ജനി 
  • രചയിതാവ്: P.K. Narayana Pilla
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 106
  • അച്ചടി: Sri Ramavilasam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – മതോപദേശസംഗ്രഹ ചിത്രമാലിക

1940 – ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ  സനാതന തത്വങ്ങൾ ഉൾക്കൊണ്ട മതോപദേശസംഗ്രഹ ചിത്രമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1940 - മതോപദേശസംഗ്രഹ ചിത്രമാലിക
1940 – മതോപദേശസംഗ്രഹ ചിത്രമാലിക

കുട്ടികളെ നല്ലവണ്ണം വളർത്തുക, അവരിൽ സന്മാർഗ്ഗബോധം വളർത്തുക എന്നീ ഉദ്ദേശങ്ങളോടെ കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ അവരുടെ മനസ്സിൽ പതിയുവാനായി തയ്യാറാക്കിയതാണ് ഈ പുസ്തകം. വേദപഠന ക്ലാസ്സുകളിലേക്ക് പാഠപുസ്തകമാക്കാവുന്നതാണ് ഈ കൃതി. ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളുടെ ഭാവനാ ശക്തിയെ വളർത്തുവാനായി അലങ്കാര ഭാഷയിൽ രചിക്കപ്പെട്ടതിനാൽ കുട്ടികളിലെ മതപഠനത്തിലുള്ള താല്പര്യം വർദ്ധിക്കുവാൻ ഈ പുസ്തകം സഹായകമാകും.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മതോപദേശസംഗ്രഹ ചിത്രമാലിക
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 56
  • അച്ചടി: St. Joseph’s Press, Elthuruth
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ

1923 ൽ പ്രസിദ്ധീകരിച്ച റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - റാസാ - കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ
1923 – റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ

സഭയുടെ കുർബ്ബാന പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം: 146
  • അച്ചടി: M.T.S. Press, Puthenpalli
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി