2018 – എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണിക

2018 ൽ പ്രസിദ്ധീകരിച്ച എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 2018 - എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക
2018 – എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണിക

വാഴപ്പള്ളി ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമദേവാലയ സുവർണ്ണജൂബിലി സ്മരണികയായി പുറത്തിറക്കിയതാണ് ഈ സ്മരണിക. അഭിവന്ദ്യ മാർ മാത്യു കാവുക്കാട്ടു പിതാവിൻ്റെ അനുഗ്രഹാശിസ്സുകളോടെ ചങ്ങനാശ്ശേരി അതിരൂപതയിൽ വാഴപ്പള്ളി ഗ്രാമത്തിൽ 1968 ഏപ്രിൽ 11 നു സ്ഥാപിതമായതാണ് ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമ ദേവാലയം. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യം പേറുന്ന കപ്പൂച്ചിൻ സന്യാസ സമൂഹത്തിൻ്റെ ഈ ആശ്രമം ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ വളർച്ചയിൽ സുപ്രധാന പങ്കു വഹിക്കുന്നു. ആദ്ധ്യാത്മിക നേതാക്കളുടെ ആശംസകൾ, സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഗെദ്സെമ്നി പ്രവർത്തനങ്ങളെയും പ്രവർത്തനമേഖലകളെയും കുറിച്ചുള്ള ലേഖനങ്ങൾ, മറ്റ് ആദ്ധ്യാത്മിക സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം. ഈ സ്മരണികയിൽ സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസുമാരുടെ അപ്രവചനീയത ലോകത്തിൻ്റെ സമാധാനം എന്ന ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. (പേജ് 65 മുതൽ 68 വരെ)

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എൻ്റെ ഗെദ്സെമ്നി – സുവർണ്ണജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 2018
  • താളുകളുടെ എണ്ണം: 260
  • അച്ചടി: Mattathil Printers and Publishers, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *