2016 ൽ ജീജി ജോണാമ്മ സേവ്യർ രചിച്ച അമ്മ ത്രേസ്യ – കേരളത്തിലെ നാട്ടറിവുകളിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ അമ്മ ത്രേസ്യ – കേരളത്തിലെ അറിവനുഭവങ്ങൾ എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശുദ്ധ അമ്മ ത്രേസ്യയുടെ അഞ്ഞൂറാം പിറന്നാളിൻ്റെ അനുഭവ സമൃദ്ധിയിൽ രചിക്കപ്പെട്ടതാണ് ഈ ജീവചരിതം. കഴിഞ്ഞ മൂന്നു നാലു നൂറ്റാണ്ടുകൾക്കിടയിൽ മലയാളക്കരയിൽ അമ്മ ത്രേസ്യയെക്കുറിച്ചുള്ള വാമൊഴി വഴക്കത്തിലും, നാട്ടാചാരങ്ങളിലും ഇഴ ചേർന്ന ജീവചരിത്രരചനയായിട്ടാണ് ലേഖകൻ കൃതിയെ വിശേഷിപ്പിക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അമ്മ ത്രേസ്യ – കേരളത്തിലെ അറിവനുഭവങ്ങൾ
- രചന: സ്കറിയാ സക്കറിയ
- പ്രസാധകർ: Theresian Carmel Publications
- അച്ചടി: Elephunk India
- താളുകളുടെ എണ്ണം: 5
- സ്കാൻ ലഭ്യമായ ഇടം: കണ്ണി